മാഞ്ചസ്റ്റർ യുണൈറ്റഡ് vs. ലിവർപൂൾ

130 വർഷങ്ങളുടെ പഴക്കമുണ്ട് Northwest derby എന്നറിയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് vs. ലിവർപൂൾ മത്സരങ്ങൾക്ക്‌.
1894 ലെ ആദ്യ കണ്ടുമുട്ടലിന് ശേഷം ഇന്നുവരെ 214 മത്സരങ്ങൾ. 83 തവണ യുണൈറ്റഡും 71 തവണ ലിവർപൂളും വിജയം നേടിയപ്പോൾ 60 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
215 ആം അങ്കത്തിന് ഇന്ന് ഓൾഡ് ട്രാഫർഡിൽ കളമൊരുങ്ങുമ്പോൾ ഇരു ടീമുകളും വിജയപ്രതീക്ഷയിലാണ്. ഹോം ഗ്രൗണ്ടിൽ ചിരവൈരികളുമായുള്ള മത്സരം യുണൈറ്റഡിനെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്, അതുപോലെ അർനെ സ്ലോട്ടിന് കീഴിലെ പുതിയ സിസ്റ്റം പരിചയപ്പെട്ടുവരുന്ന ലിവർപൂളിനും ഈ മത്സരം പ്രധാനപ്പെട്ടതാണ്.
മത്സരഫലം എന്തുതന്നെയായാലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ട് പ്രമുഖ ടീമുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഒന്നര മണിക്കൂർ നേരം ഫുട്ബോൾ പ്രേമികളെ ആവേശംകൊള്ളിക്കുമെന്നത് ഉറപ്പാണ്.
മത്സരസമയം: 04:00 p.m. BST (08:30 p.m. IST)
യുവകലാസാഹിതി സ്പോർട്സ് കമ്മിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കമാകുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കമാകുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ്, ഫുൾ ഹാമും തമ്മിലുള്ള മത്സരത്തോടെയാണ് സീസണ് തുടക്കമാകുന്നത്.
തുടർച്ചയായ അഞ്ചാംകിരീടം നേടി മാഞ്ചെസ്റ്റർസിറ്റിയും…
വിരൽത്തുമ്പിൽ നഷ്ടപ്പെട്ട കിരീടം തേടി ആർസേനലും ഇറങ്ങുമ്പോൾ ഈ സീസൺ തീപാറും എന്ന കാര്യത്തിൽ സംശയമില്ല.
ആശംസകൾ..
യുവകലാസാഹിതി സ്പോർട്സ് കമ്മറ്റി

ദേശീയ,സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും യുവകലാസാഹിതി യു.കെ യുടെ അഭിനന്ദനങ്ങൾ

ദേശീയ,സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും യുവകലാസാഹിതി യു.കെ യുടെ അഭിനന്ദനങ്ങൾ

ഈ സ്വാതന്ത്ര്യ ദിനം, നമുക്ക് ഒരുമിച്ച് നിന്നു സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ ആത്മാവിനെ കാത്തുസൂക്ഷിക്കാം. ഭയപ്പെടാതെ യാഥാർത്ഥ്യത്തെ തുറന്നുകാട്ടാം

ആഗസ്റ്റ് 15, 2024: 77 വർഷം പിന്നിടുമ്പോൾ, സ്വാതന്ത്ര്യത്തിന്റെ സമർപ്പണവും ത്യാഗങ്ങളും സ്മരിക്കുന്ന ഈ ദിവസം, നമ്മുടെ രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളെപ്പറ്റി ആലോചിക്കാൻ ഒരു ഇടവേള എടുക്കേണ്ട സമയമാണിത്. നമുക്ക് സ്വാതന്ത്ര്യം നൽകിയ വിശാലതയും, ജനാധിപത്യത്തിന്റെ ശക്തിയും, രാജ്യത്തിന്റെ വിവിധത്വവും ഒരേ വേളയിൽ ഓർക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ, സുതാര്യത, കൂട്ടായ്മ ഒക്കെ നിലവിൽ ഭീഷണിയിലാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭരണകൂടം നടത്തുന്ന നീതി നിഷേധം നമ്മുടെ സ്വാതന്ത്ര്യത്തിൻറെ അടിസ്ഥാനം തകർക്കുന്നു.

നാം മറക്കരുത്, സ്വാതന്ത്ര്യം എന്നത് വ്യത്യസ്ത മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ഒരുമിച്ചു നിലകൊണ്ട് നേടിയതാണ്. ഇന്ന് നമ്മൾ കാണുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള വർഗീയതയും അനാചാരങ്ങളും രാജ്യത്തെ ഒന്നായി നിറുത്താതെ താളം തെറ്റിക്കുകയാണ്.

സ്വാതന്ത്ര്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കാൻ, നാം നമുക്ക് ആവതു ഒക്കെ ചെയ്യാം . തികഞ്ഞ ജനാധിപത്യത്തിന്റെ പാതയിലേക്കുള്ള തിരിച്ചുവരവ് നമുക്ക് നിർബന്ധമാക്കാം.

ഭരണകൂടത്തിന്റെ അതിക്രമവും വിവേചനവും ശക്തമാകുമ്പോൾ, കലയുടെയും സാഹിത്യത്തിന്റെയും പ്രതിരോധശക്തി വെറും ആസ്വാദനത്തിന്റെയും വിനോദത്തിന്റെയും അതിരുകൾ മറികടന്ന് സാമൂഹ്യ മാറ്റത്തിന്റെയും ജനാധിപത്യത്തിന്റെ സംരക്ഷണത്തിന്റെയും പാതയിലേക്ക് വീണ്ടും ഉയരേണ്ടത് അനിവാര്യമായി മാറുന്നു. ആ ഉത്തരവാദിത്തവുമായി യുവകലാസാഹിതിയും ഒപ്പമുണ്ടാകും

ഈ സ്വാതന്ത്ര്യ ദിനം, നമുക്ക് ഒരുമിച്ച് നിന്നു സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ ആത്മാവിനെ കാത്തുസൂക്ഷിക്കാം. ഭയപ്പെടാതെ യാഥാർത്ഥ്യത്തെ തുറന്നുകാട്ടാം.

ജയ് ഹിന്ദ്!

യുവകലാസാഹിതി യുകെയുടെ പുതിയ സെക്രട്ടറിയായി ശ്രീ.ലെജീവ് രാജനേയും പ്രസിഡന്റായി ശ്രീ.അഭിജിത്ത് പ്രദീപ്കുമാറിനെയും ട്രഷററായി ശ്രീ.മനോജ് കുമാറിനെയും തെരഞ്ഞെടുത്തു.

യുവകലാസാഹിതി യുകെയുടെ പുതിയ സെക്രട്ടറിയായി ശ്രീ.ലെജീവ് രാജനേയും പ്രസിഡന്റായി ശ്രീ.അഭിജിത്ത് പ്രദീപ്കുമാറിനെയും ട്രഷററായി ശ്രീ.മനോജ് കുമാറിനെയും തെരഞ്ഞെടുത്തു.
ശ്രീമതി. കിരൺ സി. തെങ്ങമം, ശ്രീ.മുഹമ്മദ് നാസിം,
ശ്രീ.രഥുൻ രഞ്ജൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ശ്രീ.ജിജോ ജോൺ, ശ്രീ.ബിജോ തട്ടിൽ എന്നിവരെ വൈസ് പ്രെസിഡന്റുമാരായും ശ്രീ. വിഷ്ണു കെ ജയൻ, ശ്രീമതി മാളവിക അജയൻ, ശ്രീ സ്റ്റാൻലി സ്റ്റീഫൻ, ശ്രീ അനന്തു രാജൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും വാർഷീക സംഗമം തെരഞ്ഞെടുത്തു.

വാർഷീക സംഗമം അതിവിപുലമായി സംഘടിപ്പിച്ചു.

യുവകലാസാഹിതി യു.കെ യുടെ വാർഷീക സംഗമം
2024 ഓഗസ്റ്റ് 11 ഞായറാഴ്ച്ച Milton Keynes, Marsh Drive Community center-ൽ വെച്ച് അതിവിപുലമായി സംഘടിപ്പിച്ചു.
യുവകലാസാഹിതി പ്രസിഡന്റ് ശ്രീ. അഭിജിത്ത് പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ. ജിജോ ജോൺ സ്വാഗതം ആശംസിച്ചു.
രാജ്യസഭാ എം. പി ശ്രീ പി.പി സുനീർ ഉത്‌ഘാടനം ചെയ്ത യോഗത്തിൽ ശ്രീ. ലെജീവ് രാജൻ വാർഷീക റിപ്പോർട്ട് അവതരിപ്പിക്കുകയും ശ്രീ. മനോജ് കുമാർ കണക്ക് അവതരിപ്പിക്കുകയും ചെയ്തു.
ശ്രീ. മുഹമ്മദ് നാസീം അനുശോചന പ്രമേയവും ശ്രീമതി. കിരൺ സി തെങ്ങമം ഔദ്യോഗിക പ്രമേയവും അവതരിപ്പിച്ചു.
യുവകലാസാഹിതി യുകെയുടെ ഒന്നാം തോപ്പിൽ ഭാസി പുരസ്കാരം പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനായ ശ്രീ മണലൂർ ഗോപിനാഥിന് ലോക കേരള സഭാ അംഗവും കിങ്‌സ്‌തോർപ്പ് ടൌൺ കൗൺസിലറും സമീക്ഷ UK നാഷണൽ സെക്രട്ടേറിയറ്റ് അംഗവുമായ ശ്രീ. ദിലീപ് കുമാർ സമർപ്പിച്ചു.
തുള്ളൽ എന്ന കലയെ ജനസമൂഹത്തിൽ എന്നും ശക്തമായ സാന്നിധ്യമായി നിലനിർത്തുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്ക് കൂടി കണക്കിലെടുത്താണ് ഈ പുരസ്കാരം നൽകിയത്.
കുടിയേറ്റക്കാർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ യുകെയിൽ പടരുന്ന തീവ്ര വലതുപക്ഷ വാദികളുടെ കലാപം യൂറോപ്പിലാകെ ആശങ്ക പടർത്തിയിട്ടുണ്ട്. കുടിയേറ്റക്കാരിൽ വലിയ വിഭാഗമായ ഇന്ത്യക്കാരും ഒപ്പം മലയാളികൾക്കുമിടയിൽ ഇത് വലിയ ഭീതി പടർത്തിയിട്ടുണ്ട്. മലയാളികളും ആക്രമണത്തിന് ഇരയായ സാഹചര്യമാണുള്ളത്.
സംഘർഷ ഭരിതമായ അന്തരീക്ഷം അവസാനിപ്പിക്കുവാനും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട സർക്കാരുകൾ ഇടപെടണമെന്നും കേന്ദ്ര സർക്കാരും വിദേശകാര്യവകുപ്പും കാര്യക്ഷമമായി ഈ വിഷയം പഠിക്കുകയും ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചന നടത്തി വേണ്ട സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്നും പ്രശ്നപരിഹാരം കാണണമെന്നും യുവകലാസാഹിതി യുകെയുടെ വാർഷീക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രശസ്ത കലാകാരൻ ശ്രീ മണലൂർ ഗോപിനാഥ് അവതരിപ്പിച്ച ഓട്ടൻ തുള്ളലും യുവകലാസാഹിതി കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി.

യുവകലാസാഹിതി യുകെയുടെ ഒന്നാം തോപ്പിൽ ഭാസി പുരസ്കാരത്തിന് അർഹനായത് തുള്ളൽ കലാകാരനായ ശ്രീ മണലൂർ ഗോപിനാഥാണ്.

കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ അതീവ പ്രധാനമായ ഒരു സ്ഥാനമാണ് സ.തോപ്പിൽ ഭാസിക്കും അദ്ദേഹം നയിച്ച കെ പി എ സിക്കും ഉള്ളത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ഒറ്റ നാടകം കേരളത്തെ 1957 ൽ സിന്ദൂരപ്പൊട്ടണിയിക്കുന്നതിൽ നിർണ്ണായകമായി.
നാടകകാരൻ, തിരക്കഥാകൃത്ത്, ആദ്യ കേരള സഭയിലെ അംഗം എന്നീ നിലയിൽ തോപ്പിൽ ഭാസിയുടെ ചരിത്ര സ്ഥാനം അദ്വിതീയമാണ്.
യുവകലാസാഹിതി യുകെ സാമൂഹിക സാംസ്കാരിക കലാ രാഷ്ട്രീയ രംഗത്തെ സംഭാവനകൾക്ക് ഒരു അവാർഡ് നൽകാൻ തീരുമാനിച്ചപ്പോൾ തോപ്പിൽ ഭാസി എന്ന സകലകലാവല്ലഭന്റെ പേരിൽ തന്നെ വേണം എന്ന അഭിപ്രായം ഏകകണ്ഠമായിരുന്നു.
രാഷ്ട്രീയ-സാമൂഹിക വിമർശനങ്ങൾക്ക് ട്രോളുകളും മീമുകളും ആയുധമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. പല വിധത്തിലുള്ള ഏകാധിപത്യ പ്രവണതകൾ ശക്തമായി പുലർന്നിരുന്ന ഒരു കാലത്ത് ഉയർന്നുവന്ന ശക്തമായ ഒരു വിമർശനകലയായിരുന്നു തുള്ളൽ. അന്ന് നിലനിന്നിരുന്ന ആക്ഷേപ ഹാസ്യ കലയായിരുന്ന ചാക്യാർ കൂത്തിലുണ്ടായ ചില സംഭവങ്ങളാണ് തുള്ളലിന്റെ പിറവിക്ക് നിദാനമായത്. ഇന്നും നമ്മുടെ സമൂഹത്തിൽ ശക്തമായ വിമർശനങ്ങൾക്ക് ഉപയോഗിക്കുന്ന പല പദ്യ ശകലങ്ങളും തുള്ളലിന്റെ പിതാവായ ശ്രീ കുഞ്ചൻ നമ്പ്യാരുടേതാണ്.
യുവകലാസാഹിതി യുകെയുടെ ഒന്നാം തോപ്പിൽ ഭാസി പുരസ്കാരത്തിന് അർഹനായത് തുള്ളൽ കലാകാരനായ ശ്രീ മണലൂർ ഗോപിനാഥാണ്.
കേരളത്തിൻറെ അഭിമാനമായ കേരള കലാമണ്ഡലത്തിന്റെ മികവാർന്ന ഒരു ഉത്പന്നമാണ് ശ്രീ ഗോപിനാഥ്. കേരളത്തിലും കേരളത്തിൻറെ പുറത്തും ധാരാളം വേദികളിൽ ശക്തമായ സാന്നിധ്യമാണ് ശ്രീ ഗോപിനാഥ്. തുള്ളൽ എന്ന കലയെ ജനസമൂഹത്തിൽ എന്നും ശക്തമായ സാന്നിധ്യമായി നിലനിർത്തുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്ക് കൂടി കണക്കിലെടുത്താണ് ഈ പുരസ്കാരം നൽകുന്നത്.
കേരള സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറായി വിരമിച്ചു തന്റെ മുഴുവൻ സമയവും തുള്ളൽ കലയുടെ പരിശീലനത്തിനും പരിഭോഷണത്തിനുമായി മാറ്റിവെച്ചിരിക്കുകയാണ് ശ്രീ. മണലൂർ ഗോപിനാഥ്.
2024 ഓഗസ്റ്റ് 11 ഞായറാഴ്ച്ച Milton Keynes, Marsh Drive Community center-ൽ നടക്കുന്ന യുവകലാസാഹിതി യുകെ കൺവെൻഷനിൽ വെച്ച് ഈ പുരസ്കാരം അദ്ദേഹത്തിന് സമർപ്പിക്കും.

യുവകലാസാഹിതി യു.കെ യുടെ വാർഷീക സംഗമം

പ്രീയമുള്ളവരെ,
യുവകലാസാഹിതി യു.കെ യുടെ വാർഷീക സംഗമം
2024 ഓഗസ്റ്റ് 11 ഞായറാഴ്ച്ച ഉച്ചക്ക് 12 മണി മുതൽ Milton Keynes, Marsh Drive Community center-ൽ വെച്ച് അതിവിപുലമായി സംഘടിപ്പിക്കുന്നു.
കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം,
കലാമണ്ഡലം പുരസ്ക്കാരം,
സാംസ്കാരിക വകുപ്പിന്റെ കുഞ്ചൻ സ്മാരക പുരസ്ക്കാരം എന്നിങ്ങനെ ഒട്ടനവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ പ്രശസ്ത കലാകാരൻ ശ്രീ മണലൂർ ഗോപിനാഥ് അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളലും
യുവകലാസാഹിതി കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
മറ്റു തിരക്കുകൾ മാറ്റിവെച്ചുകൊണ്ട് ഏവരും പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.
അഭിവാദ്യങ്ങളോടെ,
സെക്രട്ടറി / പ്രസിഡന്റ്
യുവകലാസാഹിതി യു.കെ

അഭിവാദ്യങ്ങൾ

Middlesex University, London നിൽ നിന്നും International Relations ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ യുവകലാസാഹിതി ജോയിന്റ് സെക്രട്ടറി ശ്രീ മുഹമ്മദ് നാസിമിന് അഭിനന്ദനങ്ങൾ
1 2 3 4 5 6 7