ശ്രീ. സിദ്ധിഖ് – യുവകലാസാഹിതിയുടെ ആദരാഞ്ജലികൾ
മലയാളികൾക്ക് ആവർത്തിച്ചു കാണുവാനുള്ള ഒരു പിടി സിനിമകൾ സമ്മാനിച്ച കലാകാരനാണ് ശ്രീ. സിദ്ധിഖ്. എഴുത്തിലും സംവിധാനത്തിലും അഭിനേതാക്കളുടെ തിരഞ്ഞെടുക്കലുകളിലുമൊക്കെ സാഹസികമായ പരീക്ഷണങ്ങൾക്ക് മുതിർന്നു വിജയം കണ്ടെത്തിയ അതുല്യ പ്രതിഭ.
പപ്പൻ പ്രിയപ്പെട്ട പപ്പൻ, റാംജി റാവു സ്പീക്കിങ്, നാടോടിക്കാറ്റ്, ഗോഡ്ഫാദർ തുടങ്ങി പലവിധ സിനിമകളുടെയും എഴുത്തുകൾ മലയാളത്തിൽ കണ്ടു പരിചയമില്ലാത്ത വ്യത്യസ്ഥതകളായിരുന്നു. കഥയും സംവിധാനവുമാണ് സിനിമയിലെ യഥാർത്ഥ സൂപ്പർ സ്റ്റാർ എന്ന് കഥാപാത്ര തിരഞ്ഞെപ്പുകളിലൂടെ തെളിയിച്ച കലാകാരൻ കൂടി ആയിരുന്നു സിദ്ധിഖ്. സ്വാഭാവിക രംഗങ്ങളിലൂടെ മനുഷ്യർക്ക് ഊറി ഊറി ചിരിക്കാൻ എഴുത്തുകൾ നടത്തിയത് അദ്ദേഹത്തിന്റെ അത്യപൂർവ്വമായ കഴിവും ഭാവനയുമാണ്.
ജനമനസ്സുകളിൽ മരണമില്ലാത്ത മലയാളത്തിന്റെ അതുല്യ കലാകാരന് യു.കെ യുവകലാസാഹിതിയുടെ ആദരാഞ്ജലികൾ
#yuvakalasahithyuk #yuvakalasahithiuk #yuvakalasahithy #yuvakalasahithi