യുവകലാസാഹിതി യു.കെയുടെ പുതിയ ലോഗോ പ്രകാശനം

January 15, 2024
Uncategorized
രാജ്യസഭാ അംഗം സ.ബിനോയ് വിശ്വം, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സ. പി പി സുനീർ, സിപിഐ നാഷണൽ കൺട്രോൾ കമ്മിറ്റി അംഗം സ.സത്യൻ മൊകേരി എന്നിവർ ചേർന്നു യുവകലാസാഹിതി യു.കെയുടെ പുതിയ ലോഗോ പ്രകാശനം ചെയ്യപ്പെട്ടവിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
ഷാർജ ബുക്ക് ഫെസ്റ്റിവലുമായി അനുബന്ധിച്ചു നടന്ന ചടങ്ങിൽ നമ്മളെ പ്രതിനിധീകരിച്ച് യുവകലാസാഹിതി യു.കെ ട്രഷറർ സ. മനോജ് കുമാർ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സ. രഥുൻ രഞ്ജൻ എന്നിവർ പങ്കെടുത്തു.
#yuvakalasahithyuk #yuvakalasahithiuk #yuvakalasahithy #yuvakalasahithi

ശ്രീ. കെജി ജോർജ് -പ്രിയ കലാകാരന് യു കെ യുവകലാസാഹിതിയുടെ ആദരാഞ്ജലികൾ

January 15, 2024
Uncategorized
പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നു സിനിമ സംവിധാനത്തിൽ ഡിപ്ലോമയുമായി മലയാള സിനിമയിൽ മാറ്റത്തിന്റെ യവനിക ഉയർത്തിയ സംവിധായകൻ ആയിരുന്നു ശ്രീ. കെജി ജോർജ്.
രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജീവിതം ആരംഭിച്ച ശ്രീ.കെജി ജോർജ് മലയാള സിനിമയിൽ ഒരു പൊളിച്ചെഴുത്ത് തന്നെ നടത്തി മലയാള സിനിമയെ ഒരു ആഗോള നിലവാരത്തിലേക്ക് വഴി തിരിച്ചു എന്ന് തന്നെ പറയാം.
പ്രണയവും പ്രതികാരവും കുറ്റാന്വേഷണവും മനഃശാസ്ത്രവും സർക്കാസവും ഒക്കെ പ്രമേയമായി അന്ന് വരെ മലയാള സിനിമ കണ്ടു പരിചയമില്ലാത്ത പാറ്റേർണിൽ ശ്രീ. കെജി ജോർജ് സിനിമകൾ ഒരുക്കി. തന്നെ രൂപപ്പെടുത്തിയ ചുറ്റുപാടുകൾ ഒരുവനെ വേട്ടക്കാരനും ഇരയുമാക്കുന്ന മനഃശാസ്ത്രം പറഞ്ഞ ഇരകൾ , മേളയിലും സ്വപ്നാടനത്തിലും ചിത്രീകരിയ്ക്കപ്പെട്ട പ്രണയം , യവനികയിൽ കണ്ട ത്രസിപ്പിയ്ക്കുന്ന കുറ്റാന്വേഷണം എന്നിവയെല്ലാം മനുഷ്യന്റെ പച്ചയായ ജീവിതത്തോട് ചേർന്ന് നിന്നു.
കേവലം കച്ചവട സിനിമകളുടെ സാധ്യതകൾ.. അത് നൽകുന്ന പ്രശസ്തി മാത്രമായിരുന്നില്ല ശ്രീ കെജി ജോർജ് എന്ന കലാകാരനെ നയിച്ചത്, മറിച്ച്‌ സിനിമ എന്ന കലാരൂപത്തോടുള്ള അടങ്ങാത്ത അഭിനിവേശം ആയിരുന്നു. 1987 ൽ തിരുവനന്തപുരത്ത് യുവകലാസാഹിതി സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന ചലച്ചിത്ര ക്യാമ്പിൻ്റെ ഡയറക്ടർ ആയി പ്രവർത്തിച്ച അദ്ദേഹം ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ 7 ദിവസത്തെയും മുഴുവൻ സമയവും ക്യാമ്പിനായി നീക്കിവച്ചത് അതിനൊരു ഉദാഹരണമായി ചൂണ്ടി കാട്ടാം.
പൂർണതകളുടെ സംവിധായകനായിരുന്നു ശ്രീ. കെജി ജോർജ് . കാലഘട്ടത്തിന്റെ സിനിമകൾക്കു അപ്പുറം കാലഘട്ടത്തെ അതിജീവിച്ച സിനിമകൾ സമ്മാനിച്ച പ്രിയ കലാകാരന് യു കെ യുവകലാസാഹിതിയുടെ ആദരാഞ്ജലികൾ.
#yuvakalasahithyuk #yuvakalasahithiuk #yuvakalasahithy #yuvakalasahithi

യുകെ യുവകലാസാഹിതിയുടെ ഹൃദ്യമായ ഓണാശംസകൾ

January 15, 2024
Uncategorized
മനുഷ്യർക്ക് ഇടയിൽ സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം നൽകുന്ന ഏതൊരു ഉത്സവവും ആഘോഷിയ്ക്കപ്പെടേണ്ടതാണ് പ്രത്യേകിച്ച് അമിത ദേശീയതയുടെയും മതത്തിന്റെയും പേരിൽ സഹോദര്യത്തോടെ ജീവിച്ചിരുന്ന മനുഷ്യർക്ക് ഇടയിൽ ഭിന്നിപ്പിന്റെ പരീക്ഷണങ്ങളുമായി ഫാസിസ്റ്റു വാമനന്മാർ ശ്രമിയ്ക്കുന്ന ഈ കാലഘട്ടത്തിൽ.
അതുകൊണ്ട് തന്നെ ഓണം എന്നത് ഒരു മലയാളി ആഘോഷത്തിനപ്പുറം രാജ്യത്തിനോട് ആവർത്തിച്ച് പറയേണ്ട സന്ദേശം കൂടിയാണ്.
കേവലം കുറച്ചു ദിവസത്തെ ആഘോഷങ്ങളിൽ ഒതുക്കാതെ ഓണം എന്ന സാഹോദര്യ സന്ദേശം ഒരു തുടർച്ചയായി നില നിറുത്തുവാൻ മാവേലി നാട് ആഗ്രഹിയ്ക്കുന്ന ഓരോ മനുഷ്യനും പരിശ്രമിയ്ക്കണം.
മനുഷ്യരുടെ ആ പരിശ്രമങ്ങൾക്കും ആഘോഷങ്ങൾക്കും ഒപ്പം യു കെ യുവകലാസാഹിതിയും പങ്കുചേരുന്നു.
എല്ലാവർക്കും യുകെ യുവകലാസാഹിതിയുടെ ഹൃദ്യമായ ഓണാശംസകൾ.
#yuvakalasahithyuk #yuvakalasahithiuk #yuvakalasahithy #yuvakalasahithi

യുവകലാസാഹിതി യു.കെ കൺവെൻഷൻ

January 15, 2024
Uncategorized
യുവകലാസാഹിതി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ യുകെയുടെ വിവിധ പ്രദേശങ്ങളിൽ പുരോഗമന ചിന്താഗതിയുള്ള ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയായി മാറിക്കഴിഞ്ഞു.
സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനോടൊപ്പം തുടർ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ പുതിയ നേതൃത്വത്തെയും കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കേണ്ടതുണ്ട്.
ശ്രീ. സത്യൻ മൊകേരി ഉദ്‌ഘാടനം ചെയ്യുന്ന കൺവെൻഷൻ നാളെ വൈകുന്നേരം കൃത്യം 4 മണിക്ക് ഓൺലൈൻ വഴി ആരംഭിക്കുന്നതാണ്.
ഏവർക്കും സ്വാഗതം
#yuvakalasahithyuk #yuvakalasahithiuk #yuvakalasahithy #yuvakalasahithi