റെഡ് ബുള്ളിന്റെ മാക്സ് ഫെർസ്റ്റാപ്പൻ തുടർച്ചയായ നാലാം തവണയും വേൾഡ് ഡ്രൈവേർസ് ചാമ്പ്യൻഷിപ്പ് നേടി. ലാസ് വേഗസ് ഗ്രാൻഡ് പ്രിക്സിൽ അഞ്ചാം സ്ഥാനത്ത്‌ ഫിനിഷ് ചെയ്തതിനെ തുടർന്നായിരുന്നു ഈ നേട്ടം.

January 19, 2025
Uncategorized
റെഡ് ബുള്ളിന്റെ മാക്സ് ഫെർസ്റ്റാപ്പൻ തുടർച്ചയായ നാലാം തവണയും വേൾഡ് ഡ്രൈവേർസ് ചാമ്പ്യൻഷിപ്പ് നേടി. ലാസ് വേഗസ് ഗ്രാൻഡ് പ്രിക്സിൽ അഞ്ചാം സ്ഥാനത്ത്‌ ഫിനിഷ് ചെയ്തതിനെ തുടർന്നായിരുന്നു ഈ നേട്ടം.
അഭിനന്ദനങ്ങൾ!
യുവകലാസാഹിതി യു.കെ.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് യുവകലാസാഹിതി യുകെയുടെ അഭിനന്ദനങ്ങൾ!

January 19, 2025
Uncategorized
പെർത്ത്‌ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 295 റൺസിന്റെ വിജയം. 534 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 238 റൺസിന് ഓൾ-ഔട്ട്‌ ആയി.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് യുവകലാസാഹിതി യുകെയുടെ അഭിനന്ദനങ്ങൾ!

സ്പാനിഷ് ഇതിഹാസം റഫയേൽ നദാൽ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചു.

January 19, 2025
Uncategorized
സ്പാനിഷ് ഇതിഹാസം റഫയേൽ നദാൽ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചു.
രണ്ട് പതിറ്റാണ്ടുകൾ നീണ്ടുനിന്ന കരിയറിന് വിരാമമിട്ടുകൊണ്ട് നദാൽ പടിയിറങ്ങുന്നത് 22 ഗ്രാൻഡ് സ്ലാം കിരീടങ്ങളുമായാണ്.
കളിമൺകോർട്ടിന്റെ രാജാവിന് സന്തോഷപൂർണമായ വിശ്രമജീവിതം നേരുന്നു.
Gracias, Rafa!
യുവകലാസാഹിതി യു.കെ.

സഞ്ചുവിന് യുവകലാസാഹിതി യുകെയുടെ അഭിനന്ദനങ്ങൾ

January 19, 2025
Uncategorized
സൗത്ത് ആഫ്രിക്ക പര്യടനത്തിലെ ആദ്യ T20 മത്സരത്തിൽ സെഞ്ചുറി നേടി സഞ്ചു സാംസൺ. 50 ബോളിൽ 107 റൺസ് നേടിയ സഞ്ചുവിന്റെ മികവിൽ ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്ക 141 റൺസിന് ഓൾ-ഔട്ട്‌ ആയി. സഞ്ചുവാണ് മാൻ ഓഫ് ദി മാച്ച്.
സഞ്ചുവിന് യുവകലാസാഹിതി യുകെയുടെ അഭിനന്ദനങ്ങൾ

2024 ലെ ബാലൺ ഡോർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

January 19, 2025
Uncategorized
2024 ലെ ബാലൺ ഡോർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രിയെയും ബാർസലോണയുടെ ഐത്താനയെയും വിജയിതാക്കളായി തെരഞ്ഞെടുത്തു.
അഭിനന്ദനങ്ങൾ!

എൽ ക്ലാസ്സിക്കോ (El Clásico)

January 19, 2025
Uncategorized
എൽ ക്ലാസ്സിക്കോ (El Clásico)
ഫുട്ബോൾ ലോകത്തിലെ ഏറ്റവും ആവേശജനകമായ മത്സരമാണത്. ബാർസലോണ, റയൽ മഡ്രിഡ് എന്ന ഏറ്റവും വലിയ ചിരവൈരികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോകം നിശ്ചലമാകും.
എൽ ക്ലാസിക്കോയുടെ ചരിത്രം തുടങ്ങുന്നത് 1902 മെയ്‌ 13 ന് ആണ്. ആദ്യ വിജയം 3-1 ന് ബാർസയ്ക്ക്. പിന്നീടിങ്ങോട്ട് 257 മത്സരങ്ങൾ, 105 തവണ ജയം റയലിനൊപ്പം നിന്നപ്പോൾ ബാർസ ജയിച്ചത് 100 തവണ. 52 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
ഇത്തവണ ഇരു ടീമുകളും മികച്ച ഫോമിലാണ് മത്സരത്തെ സമീപിക്കുന്നത്. അവസാനമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ബാർസ 4-1 ന് ബയേണിനെ തകർത്തപ്പോൾ റയൽ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ചത് 5-2 ന്.
ഫുട്ബോൾ ഫിലോസഫിയിൽ മുതൽ പൊളിറ്റിക്കൽ സ്റ്റാൻഡിൽ വരെ ഇരു ധ്രുവങ്ങളിൽ നിൽക്കുന്ന ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ രണ്ട് ക്ലബ്ബുകൾ മാറ്റുരയ്ക്കുമ്പോൾ തീപാറുമെന്നത് ഉറപ്പ്.
ഇരു ക്ലബ്ബുകൾക്കും യുവകലാസാഹിതി യുകെയുടെ വിജയാശംസകൾ.