ലണ്ടൻ-കൊച്ചി വിമാന സർവീസ് നിലനിർത്തണം യുവകലാസാഹിതി യു.കെ
ലണ്ടൻ-കൊച്ചി വിമാന സർവീസ് നിലനിർത്തണം യുവകലാസാഹിതി യു.കെ
ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാന സർവീസ് അവസാനിപ്പിക്കാനുള്ള എയർ ഇന്ത്യ തീരുമാനം യു കെ മലയാളികളുടെ ആശങ്ക വർധിപ്പിക്കുകയാണ്.
മലയാളികൾക്ക് ഏറ്റവും പ്രയോജനമുള്ള ഒരു സർവീസാണ് അകാരണമായി അവസാനപ്പിക്കാൻ എയർ ഇന്ത്യ മാനേജ്മെന്റ് തീരുമാനിച്ചിട്ടുള്ളത്.
പ്രത്യേകിച്ചും കുട്ടികളുള്ള കുടുംബങ്ങൾ, കൈകുഞ്ഞുങ്ങൾ ഉള്ള അമ്മമാർ, മുതിർന്നവർ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ, വീൽചെയറുകൾ ഉപയോഗിക്കുന്നവർ എന്നിവർക്കെല്ലാം വലിയ ആശ്രയമായിരുന്നു നേരിട്ടുള്ള ഈ സർവിസ്.
മലയാളികൾ ബ്രിട്ടനിലെ ഒരു വലിയ ജനസമൂഹമാണ്, ഈ നേരിട്ടുള്ള വിമാന സർവീസ് തുടരുന്നത് മലയാളികളെ സംബന്ധിച്ച് ആശ്വാസകരമാണ്.
അതിനാൽ, ഇതു സംബന്ധിച്ച തീരുമാനം പുനപരിശോധിക്കാനും, ഈ സർവീസ് നിലനിർത്താൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തി അടിയന്തിര പരിഹാരം കാണണമെന്നും,വിഷയം പാർലമെന്റിൽ ഉന്നയിക്കണം എന്നും ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട രാജ്യസഭാ എം പി ശ്രീ.പി സന്തോഷ് കുമാർ, ശ്രീ. പി പി സുനീർ എന്നിവർക്ക് യുവകലാസാഹിതി യുകെ നിവേദനം നൽകിയിട്ടുണ്ട്.