2024 ലെ ബാലൺ ഡോർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

2024 ലെ ബാലൺ ഡോർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രിയെയും ബാർസലോണയുടെ ഐത്താനയെയും വിജയിതാക്കളായി തെരഞ്ഞെടുത്തു.
അഭിനന്ദനങ്ങൾ!

എൽ ക്ലാസ്സിക്കോ (El Clásico)

എൽ ക്ലാസ്സിക്കോ (El Clásico)
ഫുട്ബോൾ ലോകത്തിലെ ഏറ്റവും ആവേശജനകമായ മത്സരമാണത്. ബാർസലോണ, റയൽ മഡ്രിഡ് എന്ന ഏറ്റവും വലിയ ചിരവൈരികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോകം നിശ്ചലമാകും.
എൽ ക്ലാസിക്കോയുടെ ചരിത്രം തുടങ്ങുന്നത് 1902 മെയ്‌ 13 ന് ആണ്. ആദ്യ വിജയം 3-1 ന് ബാർസയ്ക്ക്. പിന്നീടിങ്ങോട്ട് 257 മത്സരങ്ങൾ, 105 തവണ ജയം റയലിനൊപ്പം നിന്നപ്പോൾ ബാർസ ജയിച്ചത് 100 തവണ. 52 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
ഇത്തവണ ഇരു ടീമുകളും മികച്ച ഫോമിലാണ് മത്സരത്തെ സമീപിക്കുന്നത്. അവസാനമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ബാർസ 4-1 ന് ബയേണിനെ തകർത്തപ്പോൾ റയൽ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ചത് 5-2 ന്.
ഫുട്ബോൾ ഫിലോസഫിയിൽ മുതൽ പൊളിറ്റിക്കൽ സ്റ്റാൻഡിൽ വരെ ഇരു ധ്രുവങ്ങളിൽ നിൽക്കുന്ന ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ രണ്ട് ക്ലബ്ബുകൾ മാറ്റുരയ്ക്കുമ്പോൾ തീപാറുമെന്നത് ഉറപ്പ്.
ഇരു ക്ലബ്ബുകൾക്കും യുവകലാസാഹിതി യുകെയുടെ വിജയാശംസകൾ.

സെഞ്ച്വറിത്തിളക്കവുമായി സഞ്ചു 111(47)

സെഞ്ച്വറിത്തിളക്കവുമായി സഞ്ചു 111(47)

T20 ക്രിക്കറ്റിൽ സഞ്ജുവിന്റെ കന്നി സെഞ്ച്വറിയും ഇന്ത്യയുടെ വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയും ആയിരുന്നു ഇന്ന് ഹൈദരാബാദിൽ പിറന്നത്. T20 ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ്കീപ്പർ കൂടിയാണ് സഞ്ജു സാംസൺ.

ഇന്ത്യ നേടിയ 297/6 എന്നത് ടെസ്റ്റ്‌ കളിക്കുന്ന ഒരു രാജ്യം ഒരു T20 മത്സരത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ആണ്.

അഭിനന്ദനങ്ങൾ 

Farewell to one of the greatest players of all time!♾️❤️

ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ ആന്ദ്രസ് ഇനിയേസ്റ്റ തന്റെ 22 വർഷം നീണ്ടുനിന്ന കരിയറിന് വിരാമമിട്ട് പടിയിറങ്ങുകയാണ്.
ഒരു വേൾഡ് കപ്പും രണ്ട് യൂറോയും നാല് ചാമ്പ്യൻസ് ലീഗും ഒമ്പത് ലാ ലിഗയും ഉൾപ്പടെ 38 ട്രോഫികളാണ് ഇനിയേസ്റ്റ തന്റെ കരിയറിൽ നേടിയത്.
വേൾഡ് കപ്പ്‌ (2010), യൂറോ (2012), ചാമ്പ്യൻസ് ലീഗ് (2015) ഫൈനലുകളിൽ മാൻ ഓഫ് ദി മാച്ച് ആയ ഏക പ്ലേയർ കൂടിയാണ് ഇനിയേസ്റ്റ.
Farewell to one of the greatest players of all time!♾️❤️
1 2 3 4 5 7