ഒരുപക്ഷെ സ്വാതന്ത്ര്യദിനത്തേക്കാൾ റിപ്പബ്ലിക് ദിനം കൂടുതൽ പ്രാധാന്യമര്ഹിക്കുന്നു…
നീതിയും ന്യായവും അളക്കാൻ ജാതിയും മതവും നിറവും ഒക്കെ അടിസ്ഥാനമാക്കിയിരുന്ന അപരിഷ്കൃത വ്യവസ്ഥകളിൽ നിന്ന് ആത്മാഭിമാനത്തോടെ തല ഉയർത്തി നിർത്താൻ മനുഷ്യനെ പര്യാപ്തമാക്കിയത് യുക്തിപരമായി ചിന്തിയ്ക്കാൻ ശേഷിയുള്ള ഒരു കൂട്ടം രാഷ്ട്രീയ
നേതൃത്വം പരിഷ്കൃതമായ ഒരു ഭരണഘടന രാജ്യത്തു നടപ്പിലാക്കിയ ശേഷമാണ്.
വര്ണാശ്രമ വ്യവസ്ഥയിൽ അധിഷ്ഠിതമായ മനുസ്മൃതി ഭരണസംവിധാനം ആക്കണം എന്ന് മുറവിളി കൂട്ടിയ ഹിന്ദുത്വ വർഗീയ വാദികളെ നേരിട്ട് കൊണ്ട് കൂടിയാണത്.
അതുകൊണ്ടുതന്നെ 1950ൽ ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക് ആയതായി പ്രഖ്യാപിക്കപ്പെട്ട ഈ ദിനം ജനാധിപത്യത്തിന്റെ ആഴത്തിലുള്ള മാനുഷികമായ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു.
ഓരോ വർഷവും ഈ ദിവസം, നാം സംരക്ഷിക്കേണ്ട ഭരണഘടനാ തത്വങ്ങളെ ഓർമപ്പെടുത്താൻ ഒരു അവസരമായി മാറുന്നു.
ഇന്ത്യയുടെ വിപുലമായ ഭൗതിക-സാംസ്കാരിക വൈവിധ്യങ്ങൾ സംരക്ഷിക്കാൻ ഭരണഘടന നൽകുന്ന ഉറപ്പ് നമ്മെ സാമൂഹിക നീതി കൂടി ഉറപ്പു വരുത്തുന്ന സുസ്ഥിര വികസനത്തിലേയ്ക്ക് നയിക്കുന്നതിന്റെ അടിസ്ഥാനം കൂടിയാണ്.
ഇന്ന്, ഇന്ത്യ തീവ്ര വലതുപക്ഷ രാഷ്ട്രീയ വികാസങ്ങളുടെ സാന്നിദ്ധ്യം നേരിടുമ്പോൾ, റിപ്പബ്ലിക് ദിനത്തിന്റെ പ്രസക്തി ഇനിയും ഗൗരവതരമാണ്.
രാജ്യം ഒരു കാലത്ത് തള്ളിക്കളഞ്ഞ മനുസ്മൃതി തത്വങ്ങൾ നിയമ പരിഷ്‌കാരം എന്ന പേരിൽ രഹസ്യ അജണ്ടയായി കടന്നു വരുമ്പോൾ, ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും, സമത്വം- സ്വാതന്ത്രം-നീതി തുടങ്ങിയ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും നമ്മൾ ജാഗരൂഗരായിരിയ്ക്കണം.
ജനങ്ങൾ അവകാശങ്ങൾക്കായി ജാഗ്രത പാലിക്കുകയും, ആസൂത്രിതമായി നടക്കുന്ന വിഭാഗീയതയ്ക്കെതിരെ ബോധവാന്മാരാകുകയും വേണം.
റിപ്പബ്ലിക് ദിനം നമ്മെ ഓർമ്മിപ്പിക്കേണ്ടത്‌,
ഇന്ത്യ ഒരു മതേതര-ജനാധിപത്യ രാജ്യമായിരിക്കുന്നതിൽ സമാനതകൾ ഇല്ലാത്ത വിശ്വാസം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കൂടിയാണ് .
ഏവർക്കും യുകെ യുവകലാസാഹിതിയുടെ റിപ്പബ്ലിക്ക് ദിന ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *