എൽ ക്ലാസ്സിക്കോ (El Clásico)
ഫുട്ബോൾ ലോകത്തിലെ ഏറ്റവും ആവേശജനകമായ മത്സരമാണത്. ബാർസലോണ, റയൽ മഡ്രിഡ് എന്ന ഏറ്റവും വലിയ ചിരവൈരികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോകം നിശ്ചലമാകും.
എൽ ക്ലാസിക്കോയുടെ ചരിത്രം തുടങ്ങുന്നത് 1902 മെയ്‌ 13 ന് ആണ്. ആദ്യ വിജയം 3-1 ന് ബാർസയ്ക്ക്. പിന്നീടിങ്ങോട്ട് 257 മത്സരങ്ങൾ, 105 തവണ ജയം റയലിനൊപ്പം നിന്നപ്പോൾ ബാർസ ജയിച്ചത് 100 തവണ. 52 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
ഇത്തവണ ഇരു ടീമുകളും മികച്ച ഫോമിലാണ് മത്സരത്തെ സമീപിക്കുന്നത്. അവസാനമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ബാർസ 4-1 ന് ബയേണിനെ തകർത്തപ്പോൾ റയൽ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ചത് 5-2 ന്.
ഫുട്ബോൾ ഫിലോസഫിയിൽ മുതൽ പൊളിറ്റിക്കൽ സ്റ്റാൻഡിൽ വരെ ഇരു ധ്രുവങ്ങളിൽ നിൽക്കുന്ന ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ രണ്ട് ക്ലബ്ബുകൾ മാറ്റുരയ്ക്കുമ്പോൾ തീപാറുമെന്നത് ഉറപ്പ്.
ഇരു ക്ലബ്ബുകൾക്കും യുവകലാസാഹിതി യുകെയുടെ വിജയാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *