പ്രവാസികളുടെ ഭൂമി സംബന്ധിച്ച പരാതികളും റവന്യൂ വകുപ്പിൽ നടത്തിയെടുക്കേണ്ട ആവശ്യങ്ങളും സമയബന്ധിതമായി പരിഹരിക്കുവാൻ റവന്യൂ വകുപ്പ് മുൻകൈ എടുത്ത് പ്രവാസിമിത്രം വെബ് പോർട്ടൽ സ്ഥാപിക്കാനുളള തീരുമാനത്തെ യുവകലാസാഹിതി  സ്വാഗതം ചെയ്തു.

മെയ് 17ന് കേരള നിയമസഭാ അനുബന്ധ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഈ പോർട്ടൽ പ്രവർത്തനക്ഷമമാകും. ചടങ്ങ് വിപുലമായ തോതിൽ പ്രവാസികളുടെ വൻ പ്രാതിനിധ്യത്തിൽ സംഘടിപ്പിക്കുവാൻ റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ കൂടിയ സ്വാഗതസംഘം യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *