YLF സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു
യുകെയിലെ മലയാളികളുടെ കലാ- സാഹിത്യ സാംസ്കാരിക സംഘടനയായ യുവകലാസാഹിതി യു.കെ ജൂൺ 21നു ലണ്ടനിൽ സംഘടിപ്പിക്കുന്ന യുവകലാസാഹിതി ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു.
യു കെ യിൽ താമസമാക്കിയ എഴുത്തുകാരുടെ നോവൽ, കഥ, കവിത, യാത്രാവിവരണം എന്നീ സാഹിത്യ ശാഖകളിൽ പ്രസിദ്ധീകൃതമായ കൃതികൾക്കാണ് പുരസ്കാരം നല്കുന്നത്. കൃതികളുടെ സോഫ്റ്റ് കോപ്പിയും നിങ്ങളുടെ ബയോഡാറ്റയും മെയ് 31 ന് മുമ്പായി
ylf@yuvakalasahithy.uk
എന്ന E-mail വിലാസത്തിൽ അയക്കേണ്ടതാണ്.
കേരളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാർ അടങ്ങുന്ന ജൂറി അംഗങ്ങൾ കൃതികൾ വിലയിരുത്തി പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും.
ജൂൺ 21 നു ലണ്ടനിൽ നടക്കുന്ന YLF ൽ വെച്ച് പുരസ്കാരം ജേതാക്കൾക്ക് സമർപ്പിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്,
+44 7388382384,
+44 7440045711
+44 7587799755