യുവകലാസാഹിതി യു.കെ യുടെ വാർഷീക സംഗമം
2024 ഓഗസ്റ്റ് 11 ഞായറാഴ്ച്ച Milton Keynes, Marsh Drive Community center-ൽ വെച്ച് അതിവിപുലമായി സംഘടിപ്പിച്ചു.
യുവകലാസാഹിതി പ്രസിഡന്റ് ശ്രീ. അഭിജിത്ത് പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ. ജിജോ ജോൺ സ്വാഗതം ആശംസിച്ചു.
രാജ്യസഭാ എം. പി ശ്രീ പി.പി സുനീർ ഉത്‌ഘാടനം ചെയ്ത യോഗത്തിൽ ശ്രീ. ലെജീവ് രാജൻ വാർഷീക റിപ്പോർട്ട് അവതരിപ്പിക്കുകയും ശ്രീ. മനോജ് കുമാർ കണക്ക് അവതരിപ്പിക്കുകയും ചെയ്തു.
ശ്രീ. മുഹമ്മദ് നാസീം അനുശോചന പ്രമേയവും ശ്രീമതി. കിരൺ സി തെങ്ങമം ഔദ്യോഗിക പ്രമേയവും അവതരിപ്പിച്ചു.
യുവകലാസാഹിതി യുകെയുടെ ഒന്നാം തോപ്പിൽ ഭാസി പുരസ്കാരം പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനായ ശ്രീ മണലൂർ ഗോപിനാഥിന് ലോക കേരള സഭാ അംഗവും കിങ്‌സ്‌തോർപ്പ് ടൌൺ കൗൺസിലറും സമീക്ഷ UK നാഷണൽ സെക്രട്ടേറിയറ്റ് അംഗവുമായ ശ്രീ. ദിലീപ് കുമാർ സമർപ്പിച്ചു.
തുള്ളൽ എന്ന കലയെ ജനസമൂഹത്തിൽ എന്നും ശക്തമായ സാന്നിധ്യമായി നിലനിർത്തുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്ക് കൂടി കണക്കിലെടുത്താണ് ഈ പുരസ്കാരം നൽകിയത്.
കുടിയേറ്റക്കാർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ യുകെയിൽ പടരുന്ന തീവ്ര വലതുപക്ഷ വാദികളുടെ കലാപം യൂറോപ്പിലാകെ ആശങ്ക പടർത്തിയിട്ടുണ്ട്. കുടിയേറ്റക്കാരിൽ വലിയ വിഭാഗമായ ഇന്ത്യക്കാരും ഒപ്പം മലയാളികൾക്കുമിടയിൽ ഇത് വലിയ ഭീതി പടർത്തിയിട്ടുണ്ട്. മലയാളികളും ആക്രമണത്തിന് ഇരയായ സാഹചര്യമാണുള്ളത്.
സംഘർഷ ഭരിതമായ അന്തരീക്ഷം അവസാനിപ്പിക്കുവാനും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട സർക്കാരുകൾ ഇടപെടണമെന്നും കേന്ദ്ര സർക്കാരും വിദേശകാര്യവകുപ്പും കാര്യക്ഷമമായി ഈ വിഷയം പഠിക്കുകയും ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചന നടത്തി വേണ്ട സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്നും പ്രശ്നപരിഹാരം കാണണമെന്നും യുവകലാസാഹിതി യുകെയുടെ വാർഷീക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രശസ്ത കലാകാരൻ ശ്രീ മണലൂർ ഗോപിനാഥ് അവതരിപ്പിച്ച ഓട്ടൻ തുള്ളലും യുവകലാസാഹിതി കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി.